മലക്കിപ്പാറ തേയിലയുമായി ടാറ്റ...
കൊച്ചി : കേരളത്തിന്റെ തേയിലക്കമ്പോളത്തിലേയ്ക്ക് ടാറ്റാ കുടുംബത്തില്‍ നിന്നൊരു പുതിയ അതിഥി, മലക്കിപ്പാറ ടീ. പേരു സൂചിപ്പിക്കുമ്പോലെ വരവ് മലക്കിപ്പാറ തേയില തോട്ടത്തില്‍ നിന്നു തന്നെ. 12 ലക്ഷം കിലോഗ്രാം തേയില കൊച്ചി വിപണിയില്‍ ഉടന്‍ ലഭ്യമാകും. ടാറ്റാ ടീ ഡെപ്യൂട്ടി മാനേജര്‍ പി ടി സിംഗപൂരിയ നവംബര്‍ 26 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.
നിര്‍മ്മാണത്തില്‍ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പു വരുത്തിയതാണ് മലക്കിപ്പാറ പ്രീമിയം സി ടി സി തേയിലയെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാ രണ്ടുമാസത്തിലൊരിക്കലും ഒരു പുതിയ ബ്രാന്‍ഡ് വിപണിയിലിറക്കാനുള്ള കമ്പനി തീരുമാനത്തെത്തുടര്‍ന്നാണ് പുതിയ തേയില എത്തുന്നത്.
ലോക വിപണിയിലെ മത്സരം നേരിടാന്‍ ഏറ്റവും ഗുണനിലവാരമുള്ള ഉത്പന്നം ആവശ്യമാണ്. തങ്ങളുടെ ഉത് പന്നം ഏതു രാജ്യത്തയും ഉപഭോക്താക്കള്‍ക്ക് അനുഗുണമായിരുക്കുമെന്ന് സിംഗപ്പൂരിയ പറഞ്ഞു.
തേയില വിപണിയ്ക്കു വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ നടപടിയെ അദ്ദേഹം അപലപിച്ചു. പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായ മേഖലയാണ് ഇത്. കിലോയ്ക്ക് രണ്ടു രൂപയെങ്കിലും എക്സൈസ് തീരുവയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
പശ്ചിമഘട്ടത്തിലെ അണ്ണാമല റേഞ്ചിലുളള മലക്കിപ്പാറ ടാറ്റയുടെ പ്രധാന തോട്ടമാണ്. ഏറ്റവും വലിയ ഏസ്റേറ്റു മാത്രമല്ല മാല്‍ക്കിപ്പാറ. ദക്ഷിണേഷ്യയിലെ ഏറ്റവും മേന്മയേറിയ സി ടി സി തേയിലയുടെ ഉത് പാദനവും ഈ തോട്ടത്തില്‍ നിന്നാണ്.












Click it and Unblock the Notifications