ലാലുവിന് ജാമ്യമില്ല; 15 ദിവസം റിമാന്റ്
റാഞ്ചി : ലാലുപ്രസാദ് യാദവിന് കോടതി ജാമ്യം നിഷേധിച്ചു. അദ്ദേഹത്തിനെ15 ദിവസത്തേയ്ക്ക് റിമാന്റു ചെയ്തു. കാലിത്തീറ്റ കുംഭകോണക്കേസില്‍ കോടതി മുമ്പാകെ ലാലു നവംബര്‍ 26 തിങ്കളാഴ്ച കീഴടങ്ങിയിരുന്നു. പ്രത്യേക സി ബി ഐ കോടതി ജഡ്ജി എച്ച് സി മിശ്രയാണ് വിധി പ്രസ്താവിച്ചത്.
ലാലുവിനൊപ്പം കോടതിയില്‍ കീഴടങ്ങിയ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെയും 15 ദിവസം റിമാന്റിന് കോടതി വിധിച്ചു. ഇവരെ ഏതു ജയിലില്‍ പാര്‍പ്പിക്കണമെന്നു തീരുമാനിക്കാന്‍ ഝാര്‍ക്കണ്ട് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 137 കോടി രൂപയുടേതാണ് കന്നുകാലി തീറ്റ കുംഭകോണം.












Click it and Unblock the Notifications