ലാലു കീഴടങ്ങി
റാഞ്ചി : ലാലു പ്രസാദ് യാദവ് സി ബി ഐ കോടതിയ്ക്കു മുമ്പില്‍ കീഴടങ്ങി.
നവംബര്‍ 26 തിങ്കളാഴ്ചയാണ് ആര്‍ ജെ ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു അഴിമതിക്കേസില്‍ കോടതിയ്ക്കു മുമ്പാകെ കീഴടങ്ങിയത്. കൂട്ടു പ്രതിയും മുന്‍മുഖ്യമന്ത്രിയുമായ ജഗന്നാഥ മിശ്രയും കീഴടങ്ങിയിട്ടുണ്ട്.
ലാലുവിനെതിരെയുള്ള അറസ്റു വാറണ്ടുകളുടെ സ്റേകളെല്ലാം നീക്കം ചെയ്ത സുപ്രീം കോടതി, ലാലുവിനോട് കീഴടങ്ങാന്‍ നവംബര്‍ അഞ്ച് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. 64 കേസുകളില്‍ 54 ലും സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു . അതില്‍ ഏഴു കേസുകളിലാണ് ലാലുവിനെതിരെ ഗൂഡാലോചന ആരോപിക്കപ്പെട്ടിരിക്കുന്നത്. നാല് കേസുകളില്‍ അദ്ദേഹം ജാമ്യമെടുത്തു.
മൃഗസംരക്ഷണ വകുപ്പിനെ കബളിപ്പിച്ച് 137 കോടി വെട്ടിച്ചുവെന്ന കേസിലാണ് ഇന്നത്തെ കീഴടങ്ങല്‍. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications