ഒറീസയില്‍ ഒരു ക്രൈസ്തവന്‍ കൊല്ലപ്പെട്ടു
ഭുവനേശ്വര്‍: ഒറീസയിലെ കിയോഞ്ജ്ഹര്‍ ജില്ലയിലെ സികാബെദ ഗ്രാമത്തില്‍ ഒരു ക്രൈസ്തവന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്നു.
ഹിന്ദുമതക്കാരായ മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തം നടത്തിയ കേശബ തുദുവാണ് കൊല്ലപ്പെട്ടത്.
കോളിളക്കം സൃഷ്ടിച്ച ആസ്ട്രേലിയന്‍ മിഷനറി ഗ്രഹം സ്റെയിന്‍സിന്റെയും രണ്ട് മക്കളുടെയും കൊലപാതകം നടന്നത് കിയോഞ്ജ്ഹര്‍ ജില്ലയിലായിരുന്നു.
ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമം നടന്നേക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തുദു കൊല്ലപ്പെട്ടതെന്നാണ് അറിയുന്നത്. ഇവിടെ ഒരാഴ്ചയായി ഇരുമതവിഭാഗവും തമ്മില്‍ സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications