കാശ്മീരില്‍ പോട്ടോ നടപ്പാക്കി
ശ്രീനഗര്‍ : വിവാദമായ പോട്ടോ നിയമം ജമ്മു കാശ്മീര്‍ പോലീസ് ആദ്യമായി ഉപയോഗിച്ചു.
തീവ്രവാദികള്‍ക്ക് സുരക്ഷിതമായ ഒളിത്താവളമെന്നാരോപിച്ച് ് ശ്രീനഗറിലെ ഒരു വീട് പോലീസ് മുദ്രവച്ചു. നവംബര്‍ 26 വ്യാഴാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ ശ്രീനഗറില്‍ അറിയിച്ചതാണ് ഈ വിവരം. വീട്ടുടമസ്ഥന്‍ ഗുലാം മുഹമ്മദ് ദാറിനു മേല്‍ പോട്ടോയിലെ വിവിധ വകുപ്പുകളനുലസരിച്ച് കേസെടുത്തിട്ടുണ്ട്.
സഫക്കദാല്‍ പ്രദേശത്തെ മാലിക്ക് സാഹേബിലെ ഒരു വീടാണ് പോലീസ് പൂട്ടിയത്. ഇവിടം അല്‍ ബാദര്‍ തീവ്രവാദികളുടെ ഒളിത്താവളമായിരുന്നു.
ഈ വീട്ടില്‍ നിന്നും ഒരു തോക്കും ഒരു വയര്‍ലെസ് സെറ്റും മറ്റായുധങ്ങളും കണ്ടെടുത്തതായി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തീവ്രവാദികളുടെ ഒളിത്താവളമായി വീട് ഉപയോഗിക്കുന്നെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച പോലീസ് അല്‍ ബാദര്‍ വിഭാഗത്തിലെ ആറു പേരെ കൊലപ്പെടുത്തുകയും 13 പേരെ അറസ്റു ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications