സഞ്ജയ്ദത്ത് ടാഡാ കോടതിയില്‍ ഹാജരായി
മുംബൈ: ഹിന്ദി ചലച്ചിത്ര താരം സഞ്ജയ്ദത്തടക്കം 123 പേര്‍ മുംബൈയിലെ ടാഡാ കോടതിക്ക് മുമ്പാകെ നവംബര്‍ 26 തിങ്കളാഴ്ച ഹാജരായി. 1993ല്‍ മുംബൈയില്‍ നടന്ന ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയില്‍ ഹാജരായത്.
കേസിലെ പ്രതികളിലൊരാളായ സെബുനിസ കാസിക്കു വേണ്ടി അഡ്വ. ഫര്‍ഹാന ഷാ കോടതിയില്‍ ഹാജരായി. സഞ്ജയ്ദത്തിന്റെ വീട്ടില്‍ നിന്നും സെബുനിസയുടെ വീട്ടിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോയെന്ന സിബിഐയുടെ ആരോപണം ഷാ നിഷേധിച്ചു.
കേസിലെ മറ്റ് പ്രതികളായ മന്‍സൂര്‍ അഹമ്മദും അബു സലിമും സഞ്ജയ്ദത്തിന്റെ വീട്ടില്‍ നിന്ന് സ്ഫോടനം നടത്താനായി ആയുധങ്ങള്‍ സെബുന്നിസയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ സെബുന്നിസയുടെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് ഷാ ചൂണ്ടിക്കാട്ടി.
സെബുന്നിസ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നതിന് കാണിക്കാവുന്ന തെളിവ് മന്‍സൂറിന്റെ പ്രസ്താവന മാത്രമാണ്. എന്നാല്‍ മന്‍സൂറിന്റെ പ്രസ്താവന വിശ്വസിക്കാവുന്നതല്ല. കാരണം മന്‍സൂറിന്റെ പ്രസ്താവന രേഖപ്പെടുത്തിയത് കേസന്വേഷിച്ച ഡെപ്യൂട്ടി കമ്മിഷണര്‍ വിഷ്ണു ബിഷ്നോയിയാണ്. പ്രസ്താവനയുടെ ഒരിടത്ത് മാര്‍ച്ച് 24, 1993 എന്ന് രേഖപ്പെടുത്തിയിരിക്കുമ്പോള്‍ മറ്റൊരിടത്ത് അത് തീയതി മാര്‍ച്ച് 24, 1993 ആണ്. ഇത് പരസ്പരവിരുദ്ധമാണ്. ഷാ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications