ലോക്കപ്പ് മരണമുണ്ടായാല്‍ കൊലക്കേസ്
തിരുവനന്തപുരം: ലോക്കപ്പ് മരണമുണ്ടായാല്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഡിജിപിക്ക് നിര്‍ദേശം നല്കി.
നവംബര്‍ 25 ഞായറാഴ്ച വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ആന്റണി ഇക്കാര്യമറിയിച്ചത്. ലോക്കപ്പ് മരണത്തെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പൊലിസിന്റെ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി യോഗത്തില്‍ നിശിതമായി വിമര്‍ശിച്ചു.
ലോക്കപ്പ് മരണമുണ്ടായാല്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നതും സംബന്ധിച്ച് താഴേ തലങ്ങളില്‍ ഔദ്യോഗിക അറിയിപ്പ് നല്കാന് ഡിജിപിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലോക്കപ്പ് മരണം ഇനിയുണ്ടാവാന്‍ പാടില്ല. അറസ്റ്് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്റെയും സുപ്രിം കോടതിയുടെയയും നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടേ ആളുകളെ കസ്റഡിയിലെടുക്കാവൂ. അറസ്റ് രേഖപ്പെടുത്താതെ ആരെയും ലോക്കപ്പില്‍ വെക്കരുത്.
സര്‍ക്കാരിന്റെ ആറ് മാസത്തെ ഭരണത്തിനുണ്ടായിരുന്ന സല്പേര് പൊലീസിന്റെ അതിക്രമങ്ങളിലൂടെ കളഞ്ഞുകുളിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രതിഛായക്കാണ് ഈ സംഭവങ്ങള്‍ കളങ്കം ചാര്‍ത്തിയത്. ആന്റണി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications