പൊലീസ് നയത്തില്‍ മാറ്റമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് നയത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നവംബര്‍ 26 തിങ്കളാഴ്ച നിയമസഭയെ അറിയിച്ചു.
ലോക്കപ്പ് മരണം സംഭവിച്ചാല്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന നിര്‍ദേശം സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ് ആന്റണി ഇക്കാര്യം അറിയിച്ചത്. പൊലീസ് നയത്തിലെ ചില പാളിച്ചകള്‍ തിരുത്താനാണ് ഈ തീരുമാനമെന്ന് ആന്റണി വ്യക്തമാക്കി.
നയപരമായ കാര്യങ്ങള്‍ പുറത്തുപറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കസ്റഡി മരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications