പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം ഹരിജന ക്ഷേമ ഫണ്ട് ചട്ടവിരുദ്ധമായി വകുപ്പിനു കൈമാറിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച 40 കോടി രൂപയാണ് വകുപ്പിന് കൈമാറിയത്. ഒരിക്കല്‍ അനുവദിച്ച തുക തിരിച്ചു പിടിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ചട്ടവിരുദ്ധമായതൊന്നും സര്‍ക്കാര്‍ ചെയ്തില്ലെന്ന് ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ധനമന്ത്രി ശങ്കരനാരായണന്‍ പറഞ്ഞു. എല്‍ ഡി എഫ് അനുവദിച്ച തുകയില്‍ 70 ശതമാനവും ചെലവഴിച്ചുവെന്നും അവശേഷിക്കുന്ന തുക നല്‍കിയാല്‍ മതിയെന്നും പട്ടികക്ഷേമ മന്ത്രി ഡോ. എം കുട്ടപ്പനും അഭിപ്രായപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ ജനവിരുദ്ധ നടപടികള്‍ തുടരുകയാണെന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഗ്രാമ സ്വയംഭരണ രംഗത്തെ നേട്ടങ്ങല്‍ അട്ടിമറിക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു.












Click it and Unblock the Notifications