ഇന്ന് ഗുരുവായൂര്‍ ഏകാദശി
ഗുരുവായൂര്‍: പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി നവംബര്‍ 26 തിങ്കളാഴ്ച ആഘോഷിക്കും. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി.
തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ നൂറുകണക്കിന് ആളുകള്‍ ദര്‍ശനത്തിന് എത്തി തുടങ്ങി. ഭഗവാന്‍ കൃഷ്ണന്‍ ഗീതോപദേശം നല്‍കിയതും ഗുരുവും വായുവും കൂടി ഗുരുവായൂര്‍ പ്രതിഷ്ഠനടത്തിയതും ഈ ദിവസമാണെന്നാണ് വിശ്വാസം. ഗോവിന്ദ പട്ടാഭിഷേകം നടന്നതും വില്വമംഗലം സ്വാമി , ആദി ശങ്കരന്‍ എന്നിവര്‍ക്ക് ഗുരുവായുരപ്പന്‍ ദര്‍ശനം നല്‍കിയതും ഈ ദിവസമാണത്രെ. മേല്പത്തൂര്‍ ഭട്ടതിരി നാരായണീയം സമര്‍പ്പിച്ചതും ഒരു ഏകാദശി നാളിലായിരുന്ന എന്നാണ് വിശ്വാസം.
ഗീതാദിനം കൂടിയായ ഏകാദശി ദവസം രാവിലെ മുതല്‍ തന്നെ ഗുരുവായൂര്‍ സന്നിധിയില്‍ ഗീതാപാരായണം തുടങ്ങി. വൈകീട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു രഥം എഴുന്നള്ളിച്ച് ഗുരുവായൂര്‍ ക്ഷേത്രം വലംവച്ച് മടങ്ങും.












Click it and Unblock the Notifications