പറമ്പിക്കുളം പദ്ധതി: മാധ്യസ്ഥ്യത്തിന് ശ്രമിക്കും
തിരുവനന്തപുരം: പറമ്പിക്കുളം -അലിയാര്‍ ജലസേചന പദ്ധതി സംബന്ധിച്ച അന്തര്‍ സംസ്ഥാന കരാറിലെ വ്യവസ്ഥകള്‍ തമിഴ്നാട് ലംഘിക്കുന്ന സാഹചര്യത്തില്‍ മാധ്യസ്ഥ്യത്തിന് ശ്രമിക്കുമെന്ന് ആന്റണി നിയമസഭയെ അറിയിച്ചു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരും. സെക്രട്ടറിതല ചര്‍ച്ചയുടെ അടുത്ത ഘട്ടം നവംബര്‍ 27 തിങ്കളാഴ്ച ചെന്നൈയില്‍ നടക്കും. കോണ്‍ഗ്രസ്-ഐയിലെ കെ. എ. ചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ആന്റണി.
കരാര്‍ അനുസരിച്ച് കേരളത്തിന് അര്‍ഹമായ വെള്ളം ലഭിക്കുന്നില്ല. ഇക്കാര്യം തമിഴ്നാടിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ആന്റണി പറഞ്ഞു.
പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് വന്‍നഷ്ടം വരുത്തിവെക്കുകയാണ് കരാര്‍ നടപ്പാക്കിയതിലൂടെ സംഭവിച്ചതെന്ന് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച ചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications