പേര്യ വനംമുറി: റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി
കൊച്ചി: പേര്യ വനംമുറിയെ കുറിച്ച് റവന്യു സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. നേരത്തെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മരംമുറിയെ കുറിച്ച് റവന്യു സെക്രട്ടറിയായിരുന്ന ജിജി തോംസണാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണം റിപ്പോര്‍ട്ടില്‍ ഒതുങ്ങിനിന്നാവണമെന്നില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
റവന്യുമന്ത്രിയായിരുന്ന കെ. ഇ. ഇസ്മയില്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ. ദാമോദരന്‍, മുന്‍ നിയമവകുപ്പ് സെക്രട്ടറി എം. എ. നിസാര്‍ തുടങ്ങിയവര്‍ക്ക് സംഭവത്തിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൊച്ചി സിബിഐ ഓഫീസില്‍ പുതിയ മേധാവി സ്ഥാനമേറ്റയുടനെ അന്വേഷണം തുടങ്ങുമെന്നാണ് അറിയുന്നത്. കൊച്ചിയിലെ മേധാവിയായിരുന്ന ശ്രീലേഖ ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് സ്ഥലംമാറി പോവുകയാണ്.












Click it and Unblock the Notifications