അഫ്ഗാനിസ്താന്‍ സര്‍ക്കാരില്‍ താലിബാന്‍ പാടില്ല: വാജ് പേയി
ദില്ലി: അഫ്ഗാനിസ്ഥാനിലെ ഭാവി സര്‍ക്കാരില്‍ താലിബാന് ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു.
സെപ്തംബര്‍ 11 ന് ശേഷമുള്ള അന്താരാഷ്ട്ര സ്ഥിതി വിശേഷത്തെക്കുറിച്ച്ു നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഫ്ഗാനിസ്താനിലെ ഭാവി സര്‍ക്കാര്‍ രൂപീകരണത്തില്‍ പരമാവധി പങ്ക് വഹിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.
ഒരു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം കൊടുക്കാത്ത സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ വരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തുമെന്ന് വാജ്പേയി പറഞ്ഞു.
വാജ്പേയിയുടെ അമേരിക്ക, റഷ്യ, ബ്രിട്ടണ്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം മിതവാദി താലിബാന്‍ ആശ്യം ഉന്നയിച്ചു എന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം നിഷേധിച്ചു. ഇന്ത്യയ്ക്ക് പാകിസ്ഥാനെ ഒരു സുഹൃദ് രാജ്യമായി കാണാനാണാഗ്രഹം. എന്നാല്‍ പാകിസ്ഥാന്‍ കശ്മീര്‍ തര്‍ക്കം ബന്ധം വഷളാക്കുകയാണ്.
സാര്‍ക്ക് സമ്മേളനത്തില്‍ താനും മുഷാറഫും ഉണ്ടാകുമെങ്കില്‍ തങ്ങള്‍ തീര്‍ച്ചയായും കൂടിക്കാഴ്ച നടത്തുമെന്ന് വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications