കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളും ദളിതരും യോജിക്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി : ആദിവാസികളും ദളിതരുമുള്‍പ്പെടെ കീഴാളരെല്ലാം ഒരുമിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആഹ്വാനം ചെയ്തു.

നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാന്‍ യോജിച്ചപ്രക്ഷോഭത്തിനൊരുങ്ങാന്‍അവര്‍ ആവശ്യപ്പെട്ടു. പ്രകൃതിയുടെ സന്തതികളെ അധികാരമുപയോഗിച്ച് കൂട്ടക്കൊല ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ആദിവാസി - ദളിത് ആക്ഷന്‍ കൗണ്‍സില്‍ നവംബര്‍ 27 ചൊവാഴ്ച സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍.

ലോകബാാങ്കിന്റെ സാമൂഹ്യ വനവത്കരണ പദ്ധതിയെ എതിര്‍ത്ത ഏഴു ഗോത്ര വര്‍ഗക്കാരെ മദ്ധ്യപ്രദേശില്‍ വെടിവച്ചു കൊന്ന സംഭവം അവര്‍ അനുസ്മരിച്ചു. ഝാര്‍ക്കണ്ഡില്‍ പാവപ്പെട്ട ഗ്രാമീണരെ പട്ടണവാസികള്‍ വഞ്ചിച്ച് അവരുടെ ഭൂമി കയ്യടക്കുന്നു. ഒറീസയിലും, മദ്ധ്യപ്രദേശിലും ദേശാടനം നടത്തുന്നവരുടെ ഭൂമി മറ്റുള്ളവര്‍ കയ്യേറിയ നിരവധി ഉദാഹരണങ്ങള്‍ മേധാ പടകര്‍ ചൂണ്ടിക്കാട്ടി. നിക്ഷിപ്ത താല്‍പര്യക്കാരാണ് ഗോത്ര ജനതയെ ചൂഷണം ചെയ്യുന്നത്.

ആഗോളവത്കരണത്തിനെതിരെയുളള സമരവും ശക്തിപ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ലോക വ്യാപാര സംഘടനയും ആഗോള വത്കരണവും ചൂഷണോപാധികളാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് ഇവ ഭീഷണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്റെ പ്രസ്ഥാനം ലോക വ്യാപാരത്തിനെ തടസ്സപ്പെടുത്തുകയില്ലെന്ന് അവര്‍ പറഞ്ഞു. ആഗോളവത്കരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിനു വേണ്ടി ജനങ്ങളെ ബോധവത്കരിക്കുകയാണ് തന്റെ ലക്ഷ്യം.

സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി പ്രക്ഷോഭങ്ങളെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു.ഇത്തരത്തിലുള്ള സ്വാശ്രയ സമരങ്ങള്‍ അങ്ങനെ തന്നെ തുടരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X