മുല്ലപ്പെരിയാര്‍ ഡാമില്‍ ശക്തമായ ചോര്‍ച്ച
കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിള്ളലുകളിലൂടെ ശക്തമായ ചോര്‍ച്ച. ഡാമിലെ ജലനിരപ്പ് കുറയ്ക്കാനായി തമിഴ്നാട് വെള്ളം ചോര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ജലസേചനമന്ത്രിയും ടി. എം. ജേക്കബും ഉദ്യോഗസ്ഥരും നവംബര്‍ 29 വ്യാഴാഴ്ച മുല്ലപെരിയാര്‍ ഡാം സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് വെള്ളംചോര്‍ത്തി ജലനിരപ്പ് കുറക്കാനാണ് തമിഴ്നാടിന്റെ ശ്രമം. അപ്പര്‍ ക്യാമ്പിലെ ഷട്ടര്‍ തുറന്ന് തോട്ടിലൂടെ വെള്ളം ചോര്‍ത്തുകയാണ് ചെയ്യുന്നത്. കരാര്‍ ലംഘിച്ചു കൊണ്ടാണ് ഈ വെള്ളം ചോര്‍ത്തല്‍.
ഡാമിലെ ജലനിരപ്പ് 133 അടിയായി കഴിഞ്ഞയാഴ്ച വര്‍ധിച്ചിരുന്നു. വെള്ളം ചോര്‍ത്തുന്നതിനെ തുടര്‍ന്ന് 132.4 അടിയായി ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അതേ സമയം ജലനിരപ്പ് താഴ്ന്നിട്ടും ശക്തിയായ ചോര്‍ച്ച തുടരുകയാണ്. ഡാമിന്റെ അടിഭാഗത്തെ ഭിത്തിയില്‍ വലിയ വിള്ളല്‍ ഉള്ളതുമൂലമാണ് ഇതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications