കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ബഹുഭാര്യാത്വം വര്‍ധിക്കുന്നു

  • By Staff
Google Oneindia Malayalam News

മലപ്പുറം: ഒന്നിലേറെ വിവാഹം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം മലപ്പുറം ജില്ലയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പെരുകുന്നു. സംസ്ഥാന വനിതാ കമ്മിഷന്‍ മലപ്പുറത്ത് നടത്തിയ സിറ്റിംഗില്‍ ബഹുഭാര്യാത്വം ഇവിടെ സാധാരണമായി തീര്‍ന്നിരിക്കുന്നുവെന്നാണ് വ്യക്തമായത്.

തങ്ങള്‍ക്ക് ഭാര്യമാരുണ്ടെന്ന് അറിയിക്കാതെയാണ് ചില പുരുഷന്മാര്‍ സ്ത്രീകളെ ചതിയില്‍ പെടുത്തുന്നത്. പള്ളികളില്‍ സൂക്ഷിക്കുന്ന വിവാഹ രജിസ്ററില്‍ ശരിയായ മേല്‍വിലാസം പല പുരുഷന്മാരും നല്‍കാത്തത് കാരണം വരന്മാര്‍ മുമ്പ് വിവാഹം ചെയ്തതാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ വധുവിന്റെ വീട്ടുകാര്‍ക്ക് കഴിയാറുമില്ല.

ഭര്‍ത്താവിനെ ചൊല്ലി ഭാര്യമാര്‍ തര്‍ക്കിക്കുന്ന കേസുകളും കമ്മിഷന്റെ മുന്നില്‍ വന്നു. മൂന്നോ നാലോ വിവാഹം കഴിച്ച പുരുഷന്മാരുടെ കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനമെടുക്കാന്‍ അത് കാരണം കമ്മിഷന് കഴിയാതെ പോയി.

വിവാഹമോചനത്തിനു ശേഷവും സ്ത്രീധനവും ഭാര്യയുടെ ആഭരണങ്ങളും തിരികെ നല്‍കുന്നില്ലെന്ന പരാതികളും കമ്മിഷന്റെ മുന്നില്‍ വന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X