കേരളത്തിന് 150 കോടി മലേഷ്യന്‍ സഹായം
തിരുവനന്തപുരം : കേരളത്തിലെ റോഡു വികസനത്തിന് മലേഷ്യന്‍ സര്‍ക്കാര്‍ 150 കോടി സഹായം നല്‍കും. ശബരിമലയിലേയ്ക്കുള്ള പ്രധാന റോഡുകളാണ് ഈ പദ്ധതി പ്രകാരം മെച്ചപ്പെടുത്തുന്നത്.
മലേഷ്യന്‍ പൊതുമരാത്തു മന്ത്രിയുമായി സംസ്ഥാന പൊതുമരാമത്തു മന്ത്രി ഡോ. എം കെ മുനീറുമായുള്ള ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ധാരണയായി. ശബരിമലയിലേക്കുള്ള റോഡിന്റെ കരാര്‍ സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു മലേഷ്യയിലെ മന്ത്രി. കുമരകം റോഡും മലേഷ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്താന്‍ പരിപാടിയുണ്ട്. ഇതുസംബന്ധിച്ചും മന്ത്രി മുനീറുമായി ചര്‍ച്ച നടത്തി.
കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തില്‍ നിന്നും റബര്‍ വാങ്ങാന്‍ മലേഷ്യ ആലോചിക്കുന്നതായും മലേഷ്യന്‍ മന്ത്രി വാര്‍ത്താലേഖകരോടു പറഞ്ഞു.












Click it and Unblock the Notifications