ആര്‍എസ്എസ്-ക്രൈസ്തവ ചര്‍ച്ച ആലുവയില്‍
ആലുവ: ആര്‍എസ് നേതാക്കളും ക്രൈസ്തവ മേധാവികളും നവംബര്‍ 27 ബുധനാഴ്ച വൈകുന്നേരം ആലുവയില്‍ വെച്ച് ചര്‍ച്ച നടത്തും. ഇരുവിഭാഗവും തമ്മില്‍ ദേശീയതലത്തില്‍ നടത്തിവരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണിത്.
ആര്‍എസ്എസ് മേധാവി കെ. എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘവും 27 ക്രൈസ്തവ ആത്മീയ നേതാക്കളും തമ്മിലാണ് ചര്‍ച്ച. മതപരിവര്‍ത്തനം, ക്രൈസ്തവ പുരോഹിതര്‍ക്കു നേരെയുള്ള ആക്രമണം തുടങ്ങി ഇരുവിഭാഗങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങളെ കുറിച്ച് നടത്തുന്ന അഞ്ചാം ചര്‍ച്ചയാണിത്.
നേരത്തെ ദില്ലയില്‍ വെച്ച് രണ്ടു വട്ടവും നാഗ്പൂര്‍, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ വെച്ചും ചര്‍ച്ച നടത്തിയിരുന്നു. ആഗസ്ത് 21ന് നടന്ന ആദ്യ ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരുന്നു.
ആറാമത്തേതും അവസാനത്തേതുമായ കൂടിക്കാഴ്ച ദില്ലിയില്‍ വെച്ച് നടത്തുമെന്നാണ് അറിയുന്നത്. തീയതി തീരുമാനിച്ചിട്ടില്ല.












Click it and Unblock the Notifications