ബസുകളെ പൊതു ഉപയോഗ സര്‍വീസ് ആയി പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളെയും ഓട്ടോറിക്ഷകളെയും പൊതു ഉപയോഗ സര്‍വീസ് ആയി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിച്ചുവരികയാണന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ്കുമാര്‍ നിയമസഭയെ അറിയിച്ചു.
ഇതുസംബന്ധിച്ച ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. സര്‍ക്കാര്‍ ഉടന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. നവംബര്‍ 27 ചൊവാഴ്ച മന്ത്രി പറഞ്ഞു.
നോട്ടീസ് നല്‍കാതെ പണിമുടക്ക് നടത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഇപ്പോള്‍ തന്നെ നിയമമുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ആര്‍ഡിഒമാര്‍ക്കുമാണ് ഇതിനുള്ള അധികാരം. എന്നാല്‍ പലപ്പോഴും രാഷ്ട്രീയ ഇടപെടല്‍ മൂലം ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാറില്ല. സമരം നടത്തുന്നവര്‍ക്കെതിരെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും.
കെഎസ്ആര്‍ടിസി ബസുകളിലെ യാത്രാക്കൂലി കുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. കൂലി കൂട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
കെഎസ്ആര്‍ടിസിയിലെ ടയറുകളുടെയും സ്പേര്‍ പാര്‍ട്സുകളുടെയും ദൗര്‍ലഭ്യം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കും. സര്‍വീസ് നിര്‍ത്തിവെച്ച ബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും.












Click it and Unblock the Notifications