കേരളത്തില്‍ 34,24,255 അഭ്യസ്തവിദ്യ തൊഴില്‍ രഹിതര്‍
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്് 34,24,255 അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരുണ്ടെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബാബു ദിവാകരന്‍ നിയമസഭയെ അറിയിച്ചു.
79 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി 5,32,247 പട്ടികജാതിക്കാരും 31,006 പട്ടികവര്‍ക്കാരും പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്. 1980 ന് മുമ്പ് രജിസ്റര്‍ ചെയ്ത എല്ലാവര്‍ക്കും യോഗ്യത അനുസരിച്ച് ഒരുതവണയെങ്കിലും താത്കാലിക നിയമനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
മാര്‍ച്ച് വരെ 11,226 തൊഴിലാളി യുണിയനുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ യുണിയനുകളില്‍ 5,86,969 അംഗങ്ങളുണ്ട്.












Click it and Unblock the Notifications