കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി. എസിനെതിരായ കേസ് സ്റേ ചെയ്തു

  • By Super
Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും ആര്‍എസ്പി അഖിലേന്ത്യാ സെക്രട്ടറി കെ. പങ്കജാക്ഷനുമെതിരായ കോടതിയലക്ഷ്യകേസ് സുപ്രിം കോടതി സ്റേ ചെയ്തു.

ഹൈക്കോടതി ഇരുവര്‍ക്കും നല്‍കിയ കുറ്റപത്രവും ഇരുവരും കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന പരാമര്‍ശവും നവംബര്‍ 26 തിങ്കളാഴ്ചയാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തത്.

പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രകടനങ്ങളും ജാഥകളും നടത്തരുതെന്ന ഹൈക്കോടതി വിധി ലംഘിച്ച് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഇരുവര്‍ക്കുമെതിരെ ഹൈക്കോടതി കേസ് ഫയല്‍ ചെയ്തത്. 1999 ഫെബ്രുവരി ഒമ്പതിന് ഇടതുമുന്നണി തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തിന്റെ പേരിലാണ് അച്യുതാനന്ദനെതിരെ കേസ്. 1999 ഫിബ്രവരി 19ന് കൊല്ലത്ത് നടത്തിയ പ്രകടനമാണ് പങ്കജാക്ഷനെതിരായ കേസിന് കാരണമായത്.

തിരുവനന്തപുരത്തും കൊല്ലത്തും കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അച്യുതാനന്ദന്റെയും പങ്കജാക്ഷന്റെയും അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ബോധിപ്പിച്ചു. കോടതിയലക്ഷ്യനിയമത്തില്‍ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിധി പറയണമെന്ന് പറയുന്നുണ്ട്. ഇത് ഹൈക്കോടതി പാലിച്ചിട്ടില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X