ഇന്ത്യാക്കാരുടെ പൗരത്വാപേക്ഷ മലേഷ്യ നിരസിച്ചു
കോലാലുംപൂര്‍ : കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തോളം ഇന്ത്യാക്കാരുടെ പൗരത്വ അപേക്ഷ മലേഷ്യ നിരസിച്ചു. മലേഷ്യന്‍ ആഭ്യന്തര സെക്രട്ടറി അബു സഹര്‍ ഇസ്നിന്‍ ആണ് ഈ വിവരം വെളിപ്പടുത്തിയത്. ആകെ 4,409 അപേക്ഷകള്‍ ലഭിച്ചിരുന്നു.
നല്ല പെരുമാറ്റം, മലയ ഭാഷയിലെ പ്രാവീണ്യം, മലേഷ്യന്‍ സംസ്കാരത്തെ കുറിച്ചുള്ള ധാരണ എന്നിവയാണ് പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. ഇവ പാലിക്കുന്നതില്‍ പരാജയപ്പെട്ട അപേക്ഷകളാണ് തള്ളിയത്. മാതൃരാജ്യവുമായി ബന്ധം നിലനിര്‍ത്തുവരുടെയും അപേക്ഷ സ്വീകരിച്ചിട്ടില്ല.
രണ്ടു കോടി മുപ്പത് ലക്ഷം പ്രുള്ള മലേഷ്യന്‍ ജനസംഖ്യയില്‍ ഏഴു ശതമാനം പേര്‍ ഇന്ത്യന്‍ വംശജരാണ്.












Click it and Unblock the Notifications