നേപ്പാള്‍ : തീവ്രവാദികള്‍ക്ക് ജീവപര്യന്തം
കാഠ്മണ്ടു തീവ്രവാദം തടയാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഉറച്ച നടപടികള്‍ സ്വീകരിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ തീവ്രവാദികളെ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിക്കും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നവംബര്‍ 27 ചൊവാഴ്ച പുറപ്പെടുവിച്ചു.
വര്‍ദ്ധിച്ചു വരുന്ന മാവോയിസ്റ് അക്രമങ്ങളെ ത്തുടര്‍ന്ന് ഇന്നലെ രാജ്യത്ത് ജ്ഞാനേന്ദ്ര രാജാവ് അടിയന്താരവസ്ഥ പ്രഖ്യാപിച്ചിരുന്നു. പട്ടാളക്കാരും, പോലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഒരാഴ്ചയ്ക്കുള്ളില്‍ മാവോയിസ്റുകള്‍ 76 പേരെയാണ് വധിച്ചത്.
തീവ്രവാദികളെ നേരിടാന്‍ രാജ്യത്ത് ഇനിമുതല്‍ പട്ടാളത്തിന്റെ സേവനവും ഉറപ്പാക്കും. നേരത്തെ പോലീസിനു മാത്രമായിരുന്നു ഈ ചുമതല. അടിയന്തരാവസ്ഥയുടെ ഭാഗമായി പത്ര സ്വാതന്ത്യ്രവും രാജ്യത്ത് നിഷേധിച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനു ശേഷം മാവോയിസ്റ് അനുഭാവികളായ ഒരു ഡസനോളം പത്രപ്രവര്‍ത്തകരെ പോലീസ് അറസ്റു ചെയ്തു.












Click it and Unblock the Notifications