ബംഗാള്‍ - നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത
കൊല്‍ക്കൊത്ത നേപ്പാള്‍ സംഭവവികാസങ്ങളെത്തുടര്‍ന്ന് പശ്ചിമ ബംഗാളിന്റെ നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രത. മാവോയിസ്റ് തീവ്രവാദികള്‍ ഡാര്‍ജിലിംഗ് ജില്ലയില്‍ പ്രവേശിക്കാനിടയുണ്ടെന്ന് ജാല്‍പാഗുരി ഡിവിഷണല്‍ കമ്മീഷണര്‍ എ കെ ജയിന്‍ പറഞ്ഞു. മേഖലയിലെ സുരക്ഷാസംവിധാനം കര്‍ക്കശമാക്കിയിട്ടുണ്ട്.
നേപ്പാളും ഇന്ത്യയുമായുള്ള കരാറനുസരിച്ച് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് സ്വതന്ത്രമാ.യി അതിര്‍ത്തി കടന്ന് യാത്ര ചെയ്യാം. സമാധാനമുറപ്പു വരുത്തുന്നതിന് ഇരു രാജ്യ ങ്ങളും തമ്മില്‍ നിരന്തരമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ജയിന്‍ പറഞ്ഞു. നവംബര്‍ 30 ന് പ്രത്യേക സുരക്ഷാസേന അതിര്‍ത്തിയില്‍ ചാര്‍ജെടുക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ നേപ്പാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ പശ്ചിമ ബംഗാളിനോടാവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications