ദില്ലി: മന്ത്രിമാരെല്ലാം രാജിവച്ചു
ദില്ലി: ദില്ലി സംസ്ഥാനത്തെ മന്ത്രിമാരെല്ലാം രാജിവച്ചു. പുതിയ മന്ത്രിസഭയുണ്ടാക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനായാണ് ഇത്.
മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നവംബര്‍ 28 ബുധനാഴ്ച തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് കരുതുന്നത്. മന്ത്രി സഭ മുന്നു വര്‍ഷം പുര്‍ത്തിയാക്കുന്നതിന് അഞ്ചുദിവസം മുന്‍പാണ് ഈ നാടകീയ രാജി ഉണ്ടായത്. മന്ത്രിസഭയിലെ ചില അംഗങ്ങളെകുറിച്ച് പ്രതിപക്ഷ ബി. ജെ. പി അംഗങ്ങള്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബുധനാഴ്ച പതിവ് മന്ത്രിസഭായോഗം കൂടിയപ്പോഴാണ് അംഗങ്ങള്‍ രാജി നല്‍കിയത്.
മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണയ ഗാന്ധിയെ കാണുന്നുണ്ട്.












Click it and Unblock the Notifications