റോഡ് വികസനം:150 കോടിയുടെ മലേഷ്യന്‍ സഹായം
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 150 കോടിയുടെ സഹായം നല്‍കുമെന്ന് മലേഷ്യന്‍ പൊതുമരാമത്ത് മന്ത്രി സാമിവെല്ലു അറിയിച്ചു. നവംബര്‍ 28 ബുധനാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചയിലാണ് മലേഷ്യന്‍ മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് മലേഷ്യയുടെ സഹായത്തോടെ നടത്താവുന്ന പദ്ധതികളെ കുറിച്ച് ചര്‍ച്ച നടന്നു. വിവരസാങ്കേതികവിദ്യ, വ്യവസായം, അടിസ്ഥാന സൗകര്യവികസനം, റോഡുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയ മേഖലകളില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് മന്ത്രി അറിയിച്ചു.
സാമിവെല്ലുവിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍, സഹകരണമന്ത്രി എം. വി. രാഘവന്‍, ജലസേചനമന്ത്രി ടി. എം. ജേക്കബ്, വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications