ബെഞ്ച്: ഹൈക്കോടതിയുടെ അഭിപ്രായം തേടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതി ചീഫ് ജസ്റിസിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
അഭിപ്രായം തേടിയതിനെ തുടര്‍ന്ന് ഓരോ വകുപ്പിന്റെയും വാര്‍ഷിക ചെലവിനെ കുറിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റിസ് ആവശ്യപ്പെട്ടു. കണക്കുകള്‍ ശേഖരിച്ചുവരികയാണ്. കെ. മോഹന്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതു സംബന്ധിച്ച് നേരത്തെ കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്ന് ആന്റണി അറിയിച്ചു.












Click it and Unblock the Notifications