സര്‍ക്കാര്‍ ജീവനക്കാര്‍ മടിയന്‍മാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മടിയന്‍മാരാണെന്ന്് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി രാമചന്ദ്രന്‍.
80,000 ലധികം ജീവനക്കാരും ജോലി ചെയ്യുന്നില്ലെന്നും ശരിയായ വിധത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം ശമ്പളം കൊടുക്കുന്ന സംവിധാനം നിലവില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 26 ചൊവാഴ്ച തിരുവനന്തപുരത്ത ്സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു രാമചന്ദ്രന്‍. പ്രതിസന്ധിയ്ക്കു കാരണം ഫണ്ടുകള്‍ മുഴുവന്‍ ഉത്പാദന ക്ഷമമല്ലാത്ത പദ്ധതികള്‍ക്ക് വക മാറ്റി ചിലവഴിച്ചതാണ്.
കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ആര്‍ എസ് പി നേതാവ് എ വി താമരാക്ഷന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.












Click it and Unblock the Notifications