തിരുവനന്തപുരത്ത് ഡയബറ്റിക്സ്് ഇന്‍സ്റിറ്റ്യൂട്ട്
തിരുവനന്തപുരം: പുലയനാര്‍ കോട്ടയില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിക്സിന് നവംബര്‍ 29 വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി തറക്കല്ലിടും. യുഎസ്എയിലെ റോച്ചെസ്ററിലെ മായോ ക്ലിനികുമായി സഹകരിച്ചുള്ള സംരംഭമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്‍സ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
പ്രമേഹ ചികിത്സക്കും പ്രമേഹസംബന്ധമായ ഗവേഷണത്തിനും പരിശീലനത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനുമുള്ള കേന്ദ്രമെന്ന നിലയിലായിരിക്കും ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു. ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്ത് രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടിയെന്ന് ശങ്കരന്‍ പറഞ്ഞു. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് 2020ഓടെ 15 കോടി ഇന്ത്യക്കാര്‍ പ്രമേഹരോഗ ബാധിതരായിരിക്കുമെന്നാണ്.
ഇന്‍സ്റിറ്റ്യൂട്ടിനായി തിരുവിതാംകൂര്‍ രാജകുടുംബം 35 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 20 ലക്ഷം ഇതിനകം നല്‍കികഴിഞ്ഞു.
ചാരിറ്റബിള്‍ ട്രസ്റ് ആയിട്ടാണ് ഇന്‍സ്റിറ്റ്യൂട്ട് രജിസ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആറ് പ്രതിനിധികളും മായോ ക്ലിനിക്കിലെ രണ്ട് വിദഗ്ധരും അടങ്ങുന്ന ഭരണസമിതിയായിരിക്കും ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്നത്.












Click it and Unblock the Notifications