കെല്‍ട്രോണ്‍ പൊതുമേഖലയില്‍ തുടരാനാവില്ല
തിരുവനന്തപുരം: ഇപ്പോഴത്തെ നിലയില്‍ കെല്‍ട്രോണിനെ പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താനാവില്ലെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
ഇപ്പോള്‍ ലാഭത്തിലാണെങ്കിലും കെല്‍ട്രോണിന്റെ സഞ്ചിത നഷ്ടം വളരെ കൂടുതലാണ്. നഷ്ടത്തിലാവുന്ന വ്യവസായങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ സഹായം നല്‍കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തിലെ അമ്പതോളം മേല്‍പാലങ്ങളുടെ നിര്‍മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ അറിയിച്ചു.
ഗര്‍ഭഛിദ്രം നടത്താന്‍ നിയമപരമായി അംഗീകാരമുള്ള 653 സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്ന സംഭവങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications