ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ വൈദ്യുതി ബോര്‍ഡ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ നവംബര്‍ 28 ബുധനാഴ്ച നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ എ ന്‍ ടി പി സി യുടെയും ബി എസ് ഇ സി ന്റെയും വൈദ്യുതനിലയങ്ങളിലെ ഉത്പാദനത്തില്‍ വീഴ്ച വന്നതുകൊണ്ടാണ് ഇത്. മലപ്പുറം ജില്ലയില്‍ ഇടക്കിടെ വൈദ്യുതി തടസം ഉണ്ടാവുന്നതിനെ പറ്റിയുള്ള ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
റംസാന്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ വൈദ്യുതി തടസം ഉണ്ടാവരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications