കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്തുകളില്‍ ഓരോ മാവേലി സ്റോര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എല്ലാ പഞ്ചായത്തിലും ഓരോ മാവേലി സ്റോര്‍ വീതം ആരംഭിക്കും.

ശബരിമല തീര്‍ഥാടന വേളയില്‍ എരുമേലിയിലും പമ്പയിലും ഓരോ താത്കാലിക മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങാന്‍ കോര്‍പ്പേറഷന് പദ്ധതിയുണ്ടെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിഗ് ഡയറക്ടറുമായ എസ്. പുലികേശി അറിയിച്ചു. നവംബര്‍ 28 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേഷന്റെ സ്റോറുകളിലെ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മൂന്ന് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് പുലികേശി പറഞ്ഞു.

സപ്ലൈകോയുടെ മെഡിക്കല്‍ ഷോപ്പുകളില്‍ മറ്റ് മെഡിക്കല്‍ ഷോപ്പുകളിലുള്ളതിനേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ വില കുറച്ചാണ് മരുന്നുകള്‍ നല്‍കുന്നത്.

ഇപ്പോള്‍ കോര്‍പ്പറേഷന് സംസ്ഥാനത്തൊട്ടാകെ 900 മാവേലി സ്റോറുകളും ഒമ്പത് പെട്രോള്‍ ബങ്കുകലും നാല് പാചകവാതക വിതരണസ്ഥാപനങ്ങളും 29 മാവേലി മെഡിക്കല്‍ സ്റോറുകളുമാണുള്ളത്. കോര്‍പ്പറേഷന്റെ ലാഭം 5.75 കോടിയില്‍ 550 കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഓണം മേളകളിലൂടെ കോര്‍പ്പറേഷന് 4.5 കോടി രൂപയാണ് വരുമാനം ലഭിച്ചു- പുലികേശി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X