മുല്ലപ്പെരിയാര്‍ ചോര്‍ച്ച ആശങ്കാജനകം: കളക്ടര്‍
കുമളി: മുല്ലപ്പെരിയാരിലെ ചോര്‍ച്ച ആശങ്കാജനകമാണെന്ന് ഡാം സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ ടി. ജെ. മാത്യു പറഞ്ഞു. ഇതു സംബന്ധിച്ച് പഠനം നടത്താന്‍ വിദ്ധസംഘത്തെ നിയമിക്കുവാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
മന്ത്രി ടി. എം. ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരമാണ് കളക്ടര്‍ ഡാം സന്ദര്‍ശിച്ചത്. രണ്ടു ഗ്യാലറിക്കുള്ളിലും ശക്തമായ ചോര്‍ച്ചയുള്ളതായി കളക്ടറോടൊപ്പമുണ്ടായിരുന്ന കെ. എസ്. ഇ. ബി അധികൃതര്‍ പറഞ്ഞു. സിമന്‍റു മിശ്രിതം ഉപയോഗിച്ച് ഗ്യാലറിക്കുള്ലിലെ ചോര്‍ച്ച ആടയ്കുവാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഇത് ചെയ്ത ഭാഗങ്ങളിലും ചോര്‍ച്ചയുണ്ട്.












Click it and Unblock the Notifications