കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിച്ച മരുന്നുകള്‍ പരീക്ഷിച്ചിട്ടില്ലെന്ന് കമ്മിഷന്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : നിരോധിച്ച മരുന്നുകള്‍ ആര്‍ സി സിയില്‍ പരീക്ഷിച്ചിട്ടില്ലെന്ന് ഡോ പര്‍വേശ് പരീഖ് കമ്മിഷന്‍. ആര്‍ സി സിയിലെ പരീക്ഷണങ്ങള്‍ ശാസ്ത്രീയവും ധാര്‍മ്മികവുമായിരുന്നുവെന്ന് കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍ പരീക്ഷണത്തിനു മുമ്പ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരുന്നില്ലെന്നും പെരുമാറ്റച്ചട്ടങ്ങളില്‍ നിന്നും വ്യതിയാനവും ചട്ട ലംഘനവും നടന്നതായും കമ്മിഷന്‍ വിലയിരുത്തി. പരീക്ഷണമെല്ലാം നടന്നത് രോഗികളുടെ സമ്മതപ്രകാരമായിരുന്നു.

നിരോധിക്കപ്പെട്ട എന്‍ ഡി ജി എന്‍ - എം 4 എന്‍ മരുന്ന് അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സഹായത്തോടെ ആര്‍ സി സി യില്‍ പരീക്ഷിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാനാണ് ഡോ. പര്‍വേശ് പരീഖിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഓതാനും ദിവസം മുമ്പ് കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആര്‍ സി സി യെ പൂര്‍ണ്ണമായും വെള്ള പൂശുന്നതാണ് റിപ്പോര്‍ട്ടിലെ ഉളളടക്കം.

വായിലെ കാന്‍സറിന് ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞതിനാല്‍ പരീക്ഷണം ശാസ്ത്രീയമാണ്. എന്‍ ഡി ജി എന്‍ മരുന്നുകള്‍ ഭക്ഷ്യ വസ്തുക്കള്‍ എന്ന നിലയിലാണ് അമേേരികക്കയില്‍ നിരോധിച്ചിരിക്കുന്നതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഹോപ്കിന്‍സ് സര്‍വകലാശാലയും ആര്‍ സി സി ഡയറക്ടര്‍ ഡോ. എം കൃഷ്ണന്‍ നായരും തമ്മിലുളള എല്ലാ ഇടപാടുകളും സുതാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നൂ. എത്തിക്സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നു കണ്ടെത്തിയ കമ്മിഷന്‍, കമ്മിറ്റി ഉടച്ചു വാര്‍ക്കാന്‍ ശുപാര്‍ശ ചെയ്തു.

വിവാദകാരണമായ ആരോപണമുയര്‍ത്തിയ ഡോ. വി എന്‍ ഭട്ടതിരിയെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഭട്ടതിരിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങള്‍ സംശയാസ്പദമാണെന്ന രസകരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.. ഇവയെ മറ്റൊരു അന്വേഷണത്തിനു വിധേയമാക്കാന്‍ ഡോ. പരീഖ് ശുപാര്‍ശ ചെയ്തു.

ആര്‍ സി സിയിലെ ചില ഡോക്ടര്‍മാരുടെ പങ്കാളിത്തമുളള ഒരു സ്ഥാപനം തിരുവനന്തപുരത്തു രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ആര്‍ സി സിയെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X