താലിബാന്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂയോര്‍ക്ക്: താലിബാന്‍ മന്ത്രിമാരുടെ സ്വത്തു മുഴുവന്‍ ലോകവ്യാപകമായി മരവിപ്പിക്കാന്‍ യ ഐക്യ രാഷ്ട്ര സഭയുടെ ഉത്തരവ്.
ആത്മീയനേതാവ് മുല്ല ഉമര്‍ മുതല്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ 152 പേരുടെ പട്ടിക ഐക്യ രാഷ്ട്ര സഭ പുറത്തിറക്കി. അഫ്ഗാനുമായി ബന്ധമുള്ള വ്യാപാരസ്ഥാപനങ്ങളുടെ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ദില്ലി സിറ്റി ബാങ്കിലെ ഒരക്കൗണ്ടും ഇതില്‍ ഉള്‍പ്പെടും.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഭീകര വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ് ലിസ്റ് പുറത്തു വിടുന്നത്. ഇതുമായി സഹകരിക്കാന്‍ യു എന്‍ സുരക്ഷാകൗണ്‍സില്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
അഫ്ഗാനിസ്താനില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ജര്‍മനിയില്‍ യോഗം നടക്കുന്നതിനിടെയാണീ തീരുമാനം.












Click it and Unblock the Notifications