കരമനയില്‍ വിമാനം തകര്‍ന്നു, പൈലറ്റിന് പരിക്ക്
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ഫ്ലയിംഗ് ക്ലബിന്റെ പരിശീലന വിമാനം തിരുവനന്തപുരത്ത് കരമനയ്ക്കടുത്ത് നെടുങ്കാട്ട് തകര്‍ന്നു വീണു.വിമാനം പറത്തിയിരുന്ന എസ്. ജി. സജിയെ പരുക്കുകളോടെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പി ആര്‍ എസ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക് പരിക്കുണ്ടെന്നാണ് കരുതുന്നത്.
കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സുള്ള സജി ഒറ്റയ്ക്കായിരുന്നു വിമാനം പറത്തിയിരുന്നത്. അപകട കാരണം അറിവായിട്ടില്ല. വിമാനത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഡി ടി - എസ് ടി ഒ ഇനത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നത്.
കൊല്ലം അഞ്ചല്‍ പനച്ചവിള സ്വദേശിയാണ് സജി.












Click it and Unblock the Notifications