വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു
പിറവം: വീട്ടമ്മ മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്തും മണ്ണെണ്ണയൊഴിച്ചിരുന്നെങ്കിലും തീ പടരാത്തതു കാരണം രക്ഷപ്പെട്ടു.
പിറവത്ത് ഓണക്കൂര്‍ നടുകുരിശിന് സമീപം പുതുശേരി തോട്ടത്തില്‍ ഏലിയാസിന്റെ ഭാര്യ സെലീന (29) യാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച നിലയില്‍ കുഞ്ഞ് സമീപത്ത് കട്ടിലില്‍ കിടക്കുന്നുണ്ടായിരുന്നു.
മണീട് തെക്കേടത്ത് പത്രോസിന്റെ മകളാണ് സെലീന. ഭര്‍ത്താവ് ഏലിയാസ് പിറവത്ത് ഓട്ടോ റിക്ഷാ ഡ്രൈവറാണ്.


Click it and Unblock the Notifications