കോടതിവിധി സ്വാഗതാര്‍ഹം: തോമസ് മാര്‍ ദിവാന്നിയോസ് മെത്രാപൊലീത്ത
കൊച്ചി: മലങ്കര സഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രിം കോടതി വിധി നിയുക്ത കാതോലിക്ക തോമസ് മാര്‍ ദിവാന്നിയോസ് മെത്രാപൊലീത്തസ്വാഗതം ചെയ്തു.
സഭയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണെന്ന് നവംബര്‍ 29 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാത്രിയര്‍ക്കീസ് ബാവയുടെ ആത്മീയ മേലധികാരം ഉറപ്പിക്കുന്നതാണ് കോടതിവിധിയെന്ന് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്തയും മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപൊലീത്തയും പറഞ്ഞു. മാര്‍ത്തോമയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ഔസേഫ് പാത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ, മത്തായി പൂവന്തറ കോര്‍ എപിസ്കോപ്പ, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. ടൈറ്റസ് വര്‍ഗീസ്. സമുദായ സെക്രട്ടറി ജോര്‍ജ് മാത്യു, ട്രസ്റി തമ്പു തുകലന്‍, ഫാ. ഏലിയാസ്കോഴിപ്പറമ്പത്ത് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications