Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന ചലനം

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന ചലനം. പതിനഞ്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം ഉണ്ടായത്.

ഒരു അഡീഷണല്‍ ഡി.ജി.പി.ക്കും ഐ.ജി.ക്കും സ്ഥാനക്കയറ്റം നല്‍കി. മന്ത്രിസഭാ യോഗങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ആന്റണിയാണ് പൊലീസിലെ സ്ഥാനമാറ്റങ്ങള്‍ അറിയിച്ചത്.

ഇന്റലിജന്‍സ് വിഭാഗം അഡീഷണല്‍ ഡി.ജി.പി. പി.കെ. ഹോര്‍മിസ് തരകനെ വരുത്താതെ ഡി.ജി.പി. പദവിയിലേക്ക് ഉയര്‍ത്തി. ചുമതലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഐ.ജി. രാജ്ബഹാദൂര്‍ അഡീഷണല്‍ ഡി.ജി.പി. ആകും. അദ്ദേഹത്തിന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടേയും ആസൂത്രണവിഭാഗത്തിന്റെയും ചുമതലയണ്.

ജോസഫ് തോമസ് സ്ഥാനമൊഴിയുന്ന ഒഴിവില്‍ ഡി.ജി.പി. (ക്രൈം) ആര്‍.എസ്. മുഷാഹരിയെ വിജിലന്‍സ് ഡയറക്ടറാക്കും. മുഷാഹരിക്ക് പകരം എം.ജി.എ. രാമനെ അഡീഷണല്‍ ഡി.ജി.പി. (ക്രൈംസ്) ആയി നിയമിക്കും. കെ. സുകുമാരന്‍ നായര്‍ അഡീഷണല്‍ ഡി.ജി.പി. (ജയില്‍) ആകും.

ബിവറേജസ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.പി. സെന്‍കുമാറിന് അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ ചുമതലകൂടി നല്‍കി.

ജോയിന്റ് എക്സൈസ് കമ്മീഷണര്‍ രാജന്‍ മധേക്കറെ പൊലീസ് ആധുനികവല്‍ക്കരണത്തിന്റെ ചുമതലയുള്ള ഐ.ജി.യാവും. ഈയിടെ വിലന്‍സിലേക്ക് മാറ്റിയ ഐ.ജി. കെ.ജി. പ്രേംശങ്കര്‍ വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് വിഭാഗത്തില്‍ത്തന്നെ തുടരും.

കാസര്‍കോട് എസ്.പി.യായ അജിത്കുമാറിനെ തിരുവനന്തപുരത്ത് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി.യില്‍ എസ്.പി.യാക്കി. തിരുവനന്തപുരത്തുനിന്ന് മാത്യുപോളി കാര്‍പ്പിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി.യായി മാറ്റി.

രവതചന്ദ്രശേഖരന്‍ ബന്ധപ്പെട്ട് മോസ്കോയിലേക്ക് പോകുന്ന ഒഴിവില്‍ വര്‍ഗീസ് ജോര്‍ജിനെ എറണാകുളം റൂറല്‍ എസ്.പി.യാക്കി. ഇദ്ദേഹം ഇപ്പോള്‍ കോട്ടയത്ത് വിജിലന്‍സ് എസ്.പി.യാണ്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. സുഭാഷ്ബാബുവിനെ കാസര്‍കോട് എസ്.പി.യാക്കാനും തീരുമാനിച്ചു.

വിജിലന്‍സ് ഐ.ജി. മഹേഷ്കുമാര്‍ സിംഗ്ലയെ ക്രൈംസ് വിഭാഗത്തിലേക്കും ക്രൈംസ് വിഭാഗം ഡി.ഐ.ജി. അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍)യെ വിജിലന്‍സിലേക്കും മാറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+