അല്‍കെയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടെന്ന് യുഎസ്
വാഷിംഗ്ടണ്‍: കാണ്ഡഹാറില്‍ നടത്തിയ ബോംബാക്രമണത്തില്‍ ചില അല്‍കെയ്ദ നേതാക്കള്‍ കൊല്ലപ്പെട്ടതായി യുഎസ് അവകാശപ്പെട്ടു.
താലിബാന്റെ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിലെ ഒരു കെട്ടിടത്തില്‍ അല്‍ കെയ്ദ നേതാക്കള്‍ യോഗം ചേരുന്നതിനിടയിലാണ് ബോംബാക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് അറിയിച്ചു. ഒസാമ ബിന്‍ ലാദനും മുല്ല ഒമറും യോഗത്തില്‍ പങ്കെടുത്തിരിക്കാന്‍ സാധ്യതയുണ്ടെന്നും വക്താവ് പറഞ്ഞു.
കെട്ടിടത്തില്‍ അല്‍ കെയ്ദ നേതാക്കളുണ്ടെന്ന് ഇന്റലിജന്‍സ് നല്‍കിയ വിവരമനുസരിച്ചാണ് ബോംബാക്രമണം നടത്തിയത്. ആരൊക്കെയാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്ന് വിവരം ലഭിച്ചിട്ടില്ല.
അനേകമാളുകള്‍ കെട്ടിടവളപ്പിലുണ്ടായിരുന്നു. നേതാക്കള്‍ക്ക് പുറമെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
മസാരി ഷെരീഫിനനടുത്ത് ക്വലി ജാംഗിയിലെ ഒരു ജയിലിലുണ്ടായ കലാപത്തില്‍ ഒരു സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വക്താവ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications