Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ലോഡ് കാപ്പിക്കുരു കയറ്റുമതിക്ക്

വയനാട്: ഇന്‍ഫാമിന്റെ ആദ്യ ലോഡ് കാപ്പി കയറ്റുമതിക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

ഇന്‍ഫാം ശേഖരിച്ച 16 ടണ്‍ കാപ്പിക്കുരുവാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിപണിയില്‍ കിലോയ്ക് 23 രൂപ വിലയുള്ള കാപ്പി ക്കുരു 35 രൂപയ്കും 26 രൂപയ്കുമാണ് കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത്. 10 ടണ്‍ കാപ്പിക്കുരുവാണ് നവംബര്‍ 29 വ്യാഴാഴ്ച കൊച്ചിയിലേക്ക് കൊണ്ടുപോയത്. ബാക്കി വെള്ളിയാഴ്ച കൊണ്ടുപോകും. 50 ടണ്‍ കാപ്പിക്കുരു ഇന്‍ഫാം വാങ്ങിക്കഴിഞ്ഞു.

വന്‍കിട കമ്പനികള്‍ മാത്രം കാപ്പിക്കുരു വാങ്ങിയിരുന്ന വിപണിയിലേക്ക് ഇന്‍ഫാമിന്റെ കടന്നുവരവ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്. എന്നാല്‍ വിപണി വിലയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് എത്രനാള്‍ കാപ്പി വാങ്ങാനാവുമെന്നതാണ് പ്രശ്നം.

മികച്ച കാപ്പിപ്പൊടി വിപണിയിലിറക്കാനും ഇന്‍ഫാമിന് പദ്ധതിയുണ്ട്. ഇതിനായി ഫാക്ടറി യന്ത്രങ്ങള്‍ വയനാട്ടിലെ പടിഞ്ഞാറെത്തറ പഞ്ചായത്തിലെ ചുള്ളിയാനയിലുള്ള ഇന്‍ഫാം വക ഫാക്ടറിയില്‍ എത്തിക്കഴിഞ്ഞു. വന്‍ കമ്പനികള്‍ വിപണിയിലിറക്കുന്നതുപോലെ സ്വയം അലിയുന്ന കാപ്പിപ്പൊടി വിപണിയിലിറക്കാനാണ് ഇന്‍ഫാമിന്റെ പരിപാടി. നെസ്കഫെയും മറ്റും 140 രൂപയ്ക്ക് വില്‍ക്കുന്ന കാപ്പിപ്പൊടി 70 രൂപയ്ക്ക് വില്‍ക്കുമെന്നും ഇന്‍ഫാം പറയുന്നു. ഡിസംബറില്‍ ഈ കാപ്പിപ്പൊടി വിപണിയിലെത്തും. പകുതി വിലയ്ക്ക് വില്‍ക്കുമെന്ന ഈ അവകാശ വാദവും ചിന്തിക്കുന്ന കര്‍ഷകരെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

പല തലത്തിലും കര്‍ഷകര്‍ക്ക് ആശ്വാസവുമായി എത്തിയ ഇന്‍ഫാം പ്രശസ്തിക്കും കൂടുതല്‍ കര്‍ഷകരെ അടുപ്പിക്കാനുള്ള തന്ത്രമായുമല്ലേ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്നാണ് ഒരുവിഭാഗം കര്‍ഷകരുടെ ചിന്ത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+