മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ വടക്കേക്കളത്തെ ആയിരം ഏക്കറിലേറെ വരുന്ന മിച്ചഭൂമി കുടിയേറ്റക്കാരെ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കുടികിടപ്പ് ഭൂമിയില്‍ നിന്ന് തന്നെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തലശേരി സ്വദേശി ജോസഫ് കുര്യന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്. ജസ്റിസ് പി. കെ. ബാലസുബ്രഹ്മണ്യന്‍ ആണ് നവംബര്‍ 30 വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്.
നേരത്തെ 1997 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച വിധിയില്‍ വടക്കേക്കളത്തെ മിച്ചഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ ഒഴിപ്പിച്ചില്ല. ക്രമസമാധാന പ്രശ്നമുണ്ടാണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
കുടിയൊഴിപ്പിക്കല്‍ നടപടികള്‍ സ്റേ ചെയ്തുകൊണ്ടുള്ള 1998ലെ നിയമത്തിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ കോടതി വിധി നടപ്പിലാക്കാനാവില്ലെന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ നിയമപരമായ നീക്കത്തിലൂടെ കോടതി ഉത്തരവ് റദ്ദാക്കാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications