Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി

തലശേരി: കണ്ണൂരില്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ഭീതി നിലനില്‍ക്കെ പൊലീസ് സുരക്ഷ ശക്തമാക്കി. നവംബര്‍ 30 വെള്ളിയാഴ്ച പൊലീസ് തലേശിയില്‍ റൂട്ട് മാര്‍ച്ച് നടത്തി.

ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവായിരുന്ന കെ. ടി. ജയകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ബിജെപി ആചരിക്കുന്ന സാഹചര്യത്തിലാണ് അനിഷ്ടസംഭവങ്ങളുണ്ടാവാതിരിക്കാന്‍ പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തലശേരി, പാനൂര്‍ സബ്ഡിവിഷനുകളില്‍ മിന്നല്‍പടയടക്കമുള്ള പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനായി ഈ മേഖലകളില്‍ പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയും റെയ്ഡ് തുടരും.

ഈ ഭാഗങ്ങളില്‍ 16 വാഹനങ്ങളിലായി പട്രോളിംഗ് നടക്കുകയാണ്. ബോംബ് സ്ക്വാഡിന്റെ സേവനവും ഉപയോഗിക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം പാനൂരിലും തലശേരിയിലും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം പൊലീസ് വിളിച്ചുചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+