കലോത്സവം: കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം
കൊച്ചി: കൊയിലാണ്ടിയില്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തോടനുബന്ധിച്ച് ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ പൊലീസെടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി. കെ. ബീരാന്‍ ഇക്കാര്യം നവംബര്‍ 29 വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിച്ചതിന്റെ പേരില്‍ പൊലീസ് മത്സരങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കലോത്സവം തടസപ്പെടുകയായിരുന്നു. ജനുവരി നാല്, അഞ്ച് തീയതികളില്‍ കലോത്സവം വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications