അച്യുതന്റെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: ഒരു സ്ത്രീയുടെ പേരുമായി ബന്ധപ്പെടുത്തി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുവരികയാണെന്ന എ. അച്യുതന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് നവംബര്‍ 30 വെള്ളിയാഴ്ച മറുപടിയായി പറയുകയായിരുന്നു മുഖ്യമന്ത്രി. തന്നെ എംഎല്‍എ പീഡിപ്പിച്ചുവെന്ന ആരോപിച്ച് സ്ത്രീ നല്‍കിയ പരാതി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ചിറ്റൂര്‍ എംഎല്‍എയായ അച്യുതന്റെ പരാതിയില്‍ പറയുന്നത്.
സ്ത്രീയുടെ പരാതിയെ കുറിച്ചും അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തില്‍ വിവേചനമുണ്ടാവില്ലെന്നും ആന്റണി വ്യക്തമാക്കി.
വനിതാ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണെന്ന് അച്യുതാനന്ദന്‍ സബ്മിഷനില്‍ പറഞ്ഞു. എംഎല്‍എയുടെ പരാതിയ്ക്ക് പ്രത്യേക പരിഗണന കൊടുത്ത മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications