അഫ്ഗാനില്‍ സമാധാന സേനയെ വിന്യസിക്കാം
ബോണ്‍: അഫ്ഗാനിസ്ഥാനില്‍ അന്തര്‍ദേശീയ സമാധാന സേനയെ വിന്യസിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് വടക്കന്‍ സഖ്യം.
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയമാറ്റത്തിന്റെ ഭാഗമായി അന്തര്‍ദേശീയ സമാധാനസേനയെ വിന്യസിക്കേണ്ടത് ആവശ്യമായി വരികയാണെങ്കില്‍ തങ്ങള്‍ അതിന് എതിരല്ലെന്ന് വടക്കന്‍ സഖ്യത്തിന്റെ തലവന്‍ യുനിസ് കനൂനി പറഞ്ഞു.
സേനയില്‍ ഇസ്ലാമിക രാജ്യങ്ങളിലെ സൈനികരെയുള്‍പ്പെടുത്തുന്നതിലാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാവുക. സേനയെ അഫ്ഗാന്‍ അതിര്‍ത്തികളില്‍ വിന്യസിക്കാമെന്നും കനൂനി പറഞ്ഞു.












Click it and Unblock the Notifications