Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നു ; ജനതാ കമ്പ്യൂട്ടര്‍

ബാംഗ്ലൂര്‍ : 15, 000 രൂപയ്ക്ക് ഒരു കമ്പ്യൂട്ടര്‍, സ്വപ്നമല്ല. അടുത്ത വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുന്ന സത്യം. ഇന്ത്യയിലെ കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മേഖലയിലെ നാല് അതികായന്‍മാര്‍ ചേര്‍ന്നുളള സംയുക്ത സംരംഭമാണ് ഈസ്വപ്ന പദ്ധതി സത്യമാക്കുന്നത്. കമ്പ്യൂട്ടറിന് പേരുമിട്ടു; ജനതാ കമ്പ്യൂട്ടര്‍.

വിപ്രോ ഇന്‍ഫോടെക്, എന്‍കോര്‍ സോഫ്റ്റ് വെയര്‍, എച്ച്സിഎല്‍ ഇന്‍ഫാേേ സിസ്റംസ്, വിന്‍ട്രോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ മെയ്റ്റ് (MAIT Manufactuters Association of Information Technology)എന്ന സംഘടനയാണ് സ്വപ്ന പദ്ധതിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റമായിരിക്കും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുക. 133 മെഗാ ഹെട്സ് ശേഷിയുളള ഇന്റല്‍ 486 നു തുല്യമാണ് പുതിയ കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് ശേഷി.

എന്നാല്‍ നിര്‍മ്മാണ ചെലവ് ഒരു കടമ്പയാണ്. ആദ്യഘട്ടം 2.5 ലക്ഷം കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം. ഇതിന് രണ്ടു കോടി വരെ ചെലവു വരും. ഇതൊരു വലിയ സംഖ്യയല്ലെങ്കിലും വിപണിയിലെ ഇപ്പോഴുളള അവസ്ഥ വച്ച് ഈ മുതല്‍മുടക്കും പരീക്ഷണമായിരിക്കും. കുറഞ്ഞ ചെലവിലെ ഉത്പന്നമായതിനാല്‍ ലാഭവും കുറവായിരിക്കും. ബഹു രാഷ്ട്ര കമ്പനികള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ എളുപ്പം. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് ്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

പ്രാദേശിക ഭാഷകള്‍ കൂടി ഉപയോഗിക്കാവുന്ന ചെലവു കുറഞ്ഞ പി സി നിര്‍മ്മാണമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ കമ്പ്യൂട്ടര്‍ ഉപയോഗം കൂട്ടണം. മെയ്റ്റ് ഡയറക്ടര്‍ വിനി മേത്ത പറയുന്നു.

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഉളളവരുടെ എണ്ണം വളരെ കുറവാണ്. ആയിരത്തില്‍ ആറുപേര്‍ക്കേ ഇന്ത്യയില്‍ കമ്പ്യൂട്ടറുള്ളു. അമേരിക്കയില്‍ ഇത് ആയിരത്തിന് അഞ്ഞൂറാണ്; ചൈനയില്‍ പതിനേഴും. ഇന്ത്യയില്‍ ഇപ്പോഴും പട്ടണപ്രദേശങ്ങളിലെ ഉയര്‍ന്ന വരുമാനക്കാരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ആഡംബര വസ്തുവാണ് കമ്പ്യൂട്ടര്‍. ഉയര്‍ന്ന വില തന്നെയാണ് സാധാരണക്കാരെ ഈ മേഖലയില്‍ നിന്നകറ്റുന്നത്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+