കടല്ലൂര്‍ മദ്യ ദുരന്തം : മരണം 53
കടല്ലൂര്‍ : തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍റുത്തിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പത്തിമൂന്നായി.
മുപ്പതു പേര്‍ക്ക് കാഴ്ച പോയി. നിരവധി പേരെ ആസന്ന നിലയില്‍ ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. മീതൈല്‍ ആള്‍ക്കഹോള്‍ കലര്‍ന്ന ചാരായമാണ് ദുരന്ത കാരണമെന്ന് സംശയിക്കുന്നു.
പന്‍റുത്തിയിലും പരിസരങ്ങളില്‍ നിന്നുമായി നാല്‍പതോളം പേരെ ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 150 കവിഞ്ഞു. കിടക്ക കുറവായതിനാല്‍ പലരും വരാന്തയിലാണ് കഴിയുന്നത്.
നവംബര്‍ 30 വെള്ളിയാഴ്ചയാണ് മദ്യ ദുരന്തം ഉണ്ടായത്. മരണം 65 ആയി ഉയരുമെന്നാണ് അഭ്യൂഹം.
ചെന്നൈയില്‍ നിന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. തമിഴ്നാട് മന്ത്രിമാരായ സി വി ഷണ്‍മുഖന്‍, വി സുബ്രഹ്മണ്യന്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.












Click it and Unblock the Notifications