കേരളത്തില്‍ എയ്ഡ്സ് ദിനം ആചരിച്ചു
തിരുവനന്തപുരം: ലോക എയ്ഡ്സ്ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്ന് ശനിയാഴ്ച സംസ്ഥാനത്തുടനീളം വിവിധ ബോധവല്ക്കരണപരിപാടികള്‍ നടന്നു. തിരുവനന്തപുരത്ത് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും റൗണ്ട് ടേബിളും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് പൊതുസമ്മേളനം നടക്കും.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അമ്പെയ്ത്തു മത്സരം മേയര്‍ പ്രൊഫ. ജെ. ചന്ദ്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാനആരോഗ്യവകുപ്പും എയ്ഡ്സ് സെല്ലും സംയുക്തമായി കൊച്ചിയില്‍ ബോധവല്ക്കരണപരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ബോധവല്ക്കരണപരിപാടി ജില്ലാ ആരോഗ്യവകുപ്പും സാക്ഷരതാമിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ ഇപ്പോള്‍ 3.2 ലക്ഷം എയ്ഡ്സ് രോഗികള്‍ ഉണ്ട്. ലോകത്ത് ആകെ എയ്ഡ്സ് രോഗികളുടെ എണ്ണം നാല് കോടിയാണ്. ലോകത്തില്‍ ഓരോദിവസവും പുതിയ 600 എയ്ഡ്സ് രോഗികള്‍ ഉണ്ടാകുന്നു. ഓരോ മിനിറ്റിലും എയ്ഡ്സ് മൂലം ഓരോ കുട്ടി മരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടേതാണ് ഈ കണക്കുകള്‍.












Click it and Unblock the Notifications