ഇന്ത്യയില്‍ പ്രമേഹരോഗികള്‍ കൂടുന്നു
കൊച്ചി : 2025 ആവുമ്പോഴേയ്ക്കും ഇന്ത്യയിലെ 57 ശതമാനം പേരും പ്രമേഹരോഗികളാവും.
പ്രമേഹരോഗികളുടെ എണ്ണം രാജ്യത്ത് ഭയാനകമാം വിധം കൂടുകയാണ്. നിശബ്ദനായ കൊലയാളിയെന്നറിയപ്പെടുന്ന ഈ രോഗം ബാധിച്ചവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. അതിനാല്‍ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി ഇന്ത്യ അറിയപ്പെടും.
അമേരിക്കയിെല മയോ ക്ലിനിക്കിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ശ്രീകുമാരന്‍ നായരാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. വേള്‍ഡ് ഇന്ത്യാ ഡയബറ്റിക് ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിംപോസിയത്തെക്കറിച്ച് വാര്‍ത്താലേഖകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഫാസ്റ് ഫുഡ് സംസ്കാരത്തിന്റെ അതിപ്രസരവും, വ്യായാമ രഹിത ജീവിതവുമാണ് ഇന്ത്യാക്കാരെ പ്രമേഹത്തിനടിമകളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യുവാക്കളിലും രോഗം പടര്‍ന്നു പിടിക്കുകയാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളലുമായി 20 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി ഡോ. ശ്രീകുമാരന്‍ നായര്‍ പറഞ്ഞു.
കൊച്ചിയിലെ അമൃത ഇന്‍സ്റിറ്റ്യൂട്ടിലാണ് സിമ്പോസിയം നടക്കുന്നത്. വിദഗ്ദരുള്‍പ്പെടെ 350 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഡയബറ്റിക്സ് മാനേജ്മെന്‍റിന്റെ വിവിധ വശങ്ങള്‍ സിമ്പോസിയം ചര്‍ച്ച ചെയ്യും. ഇന്‍സുലിന്‍ പ്രതിരോധവും മരുന്നു ചികിത്സയുടെ വികാസവുമാണ് സിമ്പോസിയത്തിന്റെ ലക്ഷ്യം.












Click it and Unblock the Notifications